---
title: "സുമനസുകളേ കനിയാമൊ..? ; തളിപ്പറമ്പിലെ 26കാരൻ അസ്ഹറുദ്ദീന്റെ ജീവൻ രക്ഷിക്കണം"
english_title: "26 Year Old Taliparamba Accident Victim Needs Help Family Seeks Support For Treatment At MIMS Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382811/ taliparamba-26-year-old-accident-mims-kannur-treatment-help-appeal"
published_at: "2026-09-15T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa96b7b54936_taliparamba-26-year-old-accident-mims-kannur-treatment-help-appeal.jpg"
keywords: ["Taliparamba Accident", "MIMS Kannur", "Help Appeal", "Medical Help"]
---

# സുമനസുകളേ കനിയാമൊ..? ; തളിപ്പറമ്പിലെ 26കാരൻ അസ്ഹറുദ്ദീന്റെ ജീവൻ രക്ഷിക്കണം

> **Lead Summary:** തളിപ്പറമ്പ്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 26 കാരന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം തേടി കുടുംബം. കുറുമാത്തൂർ പഞ്ചായത്ത് ഒന്നാം വാർഡ് കാരക്കൊടി, ചപ്പാരപ്പടവ് പഞ്ചായത്ത് അതിർത്തിയിലെ എളമ്പേരംപാറയിൽ താമസിക്കുന്ന ഷംസുദ്ദീൻ-സീനത്ത് ദമ്പതികളുടെ മകൻ അസ്ഹറുദ്ദീൻ ആണ് കണ്ണൂർ MIMS ആശുപത്രിയിൽ അടിയന്തര ചികിത്സയിൽ കഴിയുന്നത്.

## Article Content

തളിപ്പറമ്പ്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 26 കാരന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം തേടി കുടുംബം. കുറുമാത്തൂർ പഞ്ചായത്ത് ഒന്നാം വാർഡ് കാരക്കൊടി, ചപ്പാരപ്പടവ് പഞ്ചായത്ത് അതിർത്തിയിലെ എളമ്പേരംപാറയിൽ താമസിക്കുന്ന ഷംസുദ്ദീൻ-സീനത്ത് ദമ്പതികളുടെ മകൻ അസ്ഹറുദ്ദീൻ ആണ് കണ്ണൂർ MIMS ആശുപത്രിയിൽ അടിയന്തര ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസം പുഷ്പഗിരിയിൽ വെച്ച് അസ്ഹറുദ്ദീൻ സഞ്ചരിച്ച വാഹനത്തിന് അപകടമുണ്ടാവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ തലയിലും മുഖത്തും ഇരുകൈകളിലും ശസ്ത്രക്രിയകൾ ഇതിനകം നടത്തി. ഇനിയും നിരവധി ചികിത്സകളും ശസ്ത്രക്രിയകളും ആവശ്യമായതിനാൽ 30 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഏറെ പ്രയാസകരമാണ്. പിതാവ് ചുമട്ടുതൊഴിലാളിയായിരുന്നു. ജോലിക്കിടെ സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് കുടുംബത്തെ തളർത്തി ഈ ദുരന്തമുണ്ടായത്. വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രം പിന്നിട്ട അസ്ഹറുദ്ദീന്റെ ഭാര്യ എട്ടുമാസം ഗർഭിണിയാണ്.

പ്രതീക്ഷകളോടെ മുന്നോട്ടുപോകേണ്ട കുടുംബത്തിലേക്ക് അപ്രതീക്ഷിതമായെത്തിയ അപകടം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ അസ്ഹറുദ്ദീന്റെ തുടർചികിത്സയ്ക്കായി നാട്ടുകാരുടെയും പ്രവാസികളുടെയും സുമനസ്സുകളുടെയും സഹായം ചികിത്സാ സഹായ കമ്മിറ്റി അഭ്യർത്ഥിച്ചു.

English Summary: A family from Elamparampara on the border of Kurumathur and Chapparapadavu Panchayat is seeking public help to save the life of 26-year-old Asharuddeen, who is under critical treatment at MIMS Hospital Kannur after a vehicle accident at Pushpagiri. He has already undergone surgeries on head, face and both hands and needs over Rs 30 lakh for further treatment. His father, a headload worker recovering from a stroke, and his wife who is 8 months pregnant, are facing severe financial crisis.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382811/ taliparamba-26-year-old-accident-mims-kannur-treatment-help-appeal)